പ്രവാസി
 
മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് ആന്‍സ് പള്ളിയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു. സീറോ മലബാര്‍ സഭാ ലിവര്‍പൂള്‍ കോ ഓര്‍ഡിനേറ്റര്‍ ബാബു അപ്പാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശനിയാഴ്ച രാത്രി തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഫാ.ബാബു അപ്പാടന്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി. സെന്റ് ആന്‍സ് പള്ളിവികാരി ഫാ.ഗ്ലോവര്‍ കുട്ടികള്‍ക്ക് ഈസ്റ്റര്‍ എഗ്ഗുകള്‍ വിതരണം ചെയ്തു. ഫാ.ബാബു കേക്ക് വിതരണം നടത്തി.