കളിക്കളം
 

ഐപിഎൽ:ചെന്നൈ  ​സൂപ൪ കിംഗ്സിന് 24 റണ്സ് ജയം

 

ചെന്നൈ: പോയന്റു നിലയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍. ട്വന്റി 20 ക്രിക്കറ്റില്‍ സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി. ആദ്യം ബാറ്റുചെയ്ത ചെന്നൈയെ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സിലൊതുക്കാനായെങ്കിലും മുംബൈ ബാറ്റ്‌സ്മാന്മാര്‍ക്ക് ലക്ഷ്യം അപ്രാപ്യമായി. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 141 റണ്‍സ് നേടാനേ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. ഹെയ്ഡന്‍(35) ചെന്നൈയുടെയും സച്ചിന്‍ (45) മുംബൈയുടെയും ടോപ്‌സ്‌കോറര്‍മാരായി. 23 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ചെന്നൈ താരം സുരേഷ് റെയ്‌നയാണ് കളിയിലെ താരം. ഒമ്പത് കളികളില്‍ രണ്ടാമത്തെ തോല്‍വി പിണഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മുംബൈ ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം 10 കളികളില്‍ അഞ്ചാമത്തെ വിജയം നേടിയ സൂപ്പര്‍ കിങ്‌സ് 10 പോയന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു.

സ്‌കോര്‍ബോര്‍ഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

മുരളിവിജയ് ബി-ഹര്‍ഭജന്‍ 14(17,2,0), ഹെയ്ഡന്‍ സി-സതീഷ് ബി-പൊള്ളാര്‍ഡ് 35(31,2,1), റെയ്‌ന സി-ധവാന്‍ ബി-ബ്രാവോ 23(18,2,1), ധോനി സി ആന്‍ഡ് ബി-പൊള്ളാര്‍ഡ് 31(18,4,0), ഹസ്സി നോട്ടൗട്ട് 14(15,0,0), ബദരിനാഥ് നോട്ടൗട്ട് 30(22,4,0), എക്‌സ്ട്രാസ് 18, ആകെ 20 ഓവറില്‍ 4ന് 165.
വിക്കറ്റുവീഴ്ച: 1-27, 2-69, 3-119, 4-119.
ബൗളിങ്: മക്‌ലാരന്‍ 3-0-25-0, ഹര്‍ഭജന്‍ 4-0-23-1, മലിംഗ , അഹ്മദ് 2-0-26-0, ബ്രാവോ 2-0-21-1, പൊള്ളാര്‍ഡ് 4-0-27-2, സതീഷ് 1-0-5-0.

മുംബൈ ഇന്ത്യന്‍സ്

ധവാന്‍ ബി-തുഷാര 16(18,2,0), സച്ചിന്‍ സി-വിജയ് ബി-തുഷാര 45(35,6,0), സൗരഭ്തിവാരി സി-ഹെയ്ഡന്‍ ബി-ജക്കാട്ടി 14(18,1), റായുഡു സ്റ്റംപ്ഡ് ധോനി ബി-റെയ്‌ന 3(4), ബ്രാവോ സി-തുഷാര ബി-ത്യാഗി 2(3), പൊള്ളാര്‍ഡ് സി-വിജയ് ബി-അശ്വിന്‍ 5(6), സതീഷ് റണ്ണൗട്ട് 4(5), മക്‌ലാരന്‍ എല്‍ബിഡബ്ല്യു -അശ്വിന്‍ 1, ഹര്‍ഭജന്‍ ബി-ബോളിഞ്ജര്‍ 33(23,2,3), അഹ്മദ് നോട്ടൗട്ട് 4(7), എക്‌സ്ട്രാസ് 14, ആകെ 20 ഓവറില്‍ 9ന് 141.ിക്കറ്റുവീഴ്ച: 1-46, 2-66, 3-69, 4-82, 5-86, 6-89, 7-89,8-105, 9-141.
ബൗളിങ്: ത്യാഗി 3-0-20-1, ബോളിഞ്ജര്‍ 4-0-39-1, അശ്വിന്‍ 4-0-22-2, തുഷാര 2.3-0-16-2, ജക്കാട്ടി 4-0-28-1, റെയ്‌ന 2.3-0-12-1.