25-Jun-2018

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; എച്ച്1 ബി വീസ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് യു.എസ്

വാഷിംഗ്ടണ്‍ Jan 10: എച്ച്-1 ബി വീസയില്‍ മാറ്റം വരുത്താനുള്ള നീക്കത്തില്‍ നിന്ന് യു.എസ് ഗവണ്‍മെന്റ് പിന്‍മാറി. എച്ച്1-ബി വീസയില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി.
 
യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് ഇക്കാര്യം അറിയിച്ചത്. നയം മാറ്റമുണ്ടായാല്‍ തിരിച്ചടിയാകുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് യു.എസ് അധികൃതരുടെ തീരുമാനം.
 
എച്ച്1 ബി വീസയില്‍ യു.എസില്‍ ജോലി ചെയ്യുന്നവരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്ന യാതൊരു മാറ്റവും ട്രംപ് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.
 
എന്നാല്‍ യു.എസിലെ ജോലികളില്‍ തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കുകയെന്ന ട്രംപ് ഭരണകൂടത്തിന്റെ നയം നടപ്പിലാക്കുന്നതിന് മറ്റു ചില പരിഷ്‌കാരങ്ങള്‍ പിഗണനയിലുണ്ടെന്നും യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ മാധ്യമ വിഭാഗം മേധാവി ജൊനാഥന്‍ വിതിങ്ടണ്‍ വ്യക്തമാക്കി.
 
മുന്ന് വര്‍ഷത്തെ എച്ച്1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാലാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി വീസ നീട്ടിക്കൊടുക്കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്.
 
ഇതിനിടെ ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ അത് അംഗീകരിക്കപ്പെടുന്നത് വരെ യു.എസില്‍ തുടരാം. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി ബന്ധപ്പെട്ട വീസ പുതുക്കി നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പുകളുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു നീക്കം.


Other stories from this section