19-May-2013

വിനാശകാലേ...-പ്രിയാമണി

വിനാശകാലേ...-പ്രിയാമണി
ഓഗസ്‌റ്റ്‌ 15, 2012: സിനിമയില്‍ ആരൊക്കെയോ ആയിത്തീര്‍ന്നു എന്ന്‌ തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെറുതൊന്നും കണ്ണില്‍ പെടില്ല. വലുതിലാണ്‌ നോട്ടം. കുറെക്കാലമായി ചില നടികള്‍ക്ക്‌ തങ്ങളുടെ കൂടെ അഭിനയിക്കുന്ന ചില നടന്മാരെ പിടിക്കാറില്ല. മുമ്പ്‌, നായകനടനായ കലാഭവന്‍ മണിയോടൊപ്പം നായികയായി അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട നടി 'മണി ഉണ്ടെങ്കില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാ'ണെന്ന്‌ പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്‌തിപരമായ കാര്യമാണെന്നു പറഞ്ഞ്‌ മുങ്ങി. പിന്നീട്‌ മണിയോടൊപ്പം അതേ നായികനടിക്ക്‌ അഭിനയിക്കേണ്ടി വന്നു. അന്ന്‌, അവര്‍ ഇക്കാര്യം ഓര്‍മ്മിച്ചിരുന്നോ എന്തോ! എന്തായാലും കലാഭവന്‍ മണി എല്ലാം ഓര്‍ത്തിരുന്നു. മണി കൂടുതല്‍ ചിത്രങ്ങളില്‍ നായകനാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. മധുപ്രതികാരം എന്നപോലെ മുന്‍ അനുഭവം മണി നടിയോട്‌ പറയുകയുണ്ടായി.

അതിനുശേഷം പലരും ഇത്തരം സമീപനം സ്വീകരിച്ചെങ്കിലും ഏറ്റവും പുതിയ വാര്‍ത്ത പ്രിയാമണിയെക്കുറിച്ചാണ്‌്. സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ നായികയായി പ്രിയാമണിയെ നിശ്‌ചയിച്ചപ്പോള്‍, സുരാജ്‌ ആണെങ്കില്‍ അഭിനയിക്കില്ലെന്ന്‌ ശാഠ്യം പിടിക്കുകയും, പ്രിയാമണിക്ക്‌ പകരം മൈഥിലിയെ നായികയാക്കുകയും ചെയ്‌തു. മൈഥിലി ഇപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. തന്റെ റോള്‍ ചെയ്യുക പോകുക അങ്ങനെയാണ്‌ ഇപ്പോള്‍ മൈഥിലി. പ്രിയാമണി പിന്മാറിയത്‌ നന്നായെന്നും മൈഥിലിയെ കിട്ടിയതാണ്‌ കഥാപാത്ര യോജിപ്പെന്നും പറഞ്ഞ്‌ ചിത്രീകരണം തുടങ്ങി. ഒരു നടിയെന്ന നിലയില്‍ താന്‍ സംവിധായകന്‍ പറയുന്ന ഏതൊരാളുടെയും കൂടെ അഭിനയിക്കാന്‍ ഒരുക്കമാണെന്ന്‌ കഴിഞ്ഞവര്‍ഷം മൈഥിലി പ്രഖ്യാപിച്ചിരുന്നു. ബുദ്ധിയുള്ളവര്‍ ഇങ്ങനെയൊക്കെയാണ്‌ ചെയ്യേണ്ടത്‌.


Other stories from this section