22-May-2013

യാചകരെ ദുബയില്‍ നിന്നും തുരത്തും

യാചകരെ ദുബയില്‍ നിന്നും തുരത്തും
ദുബയ്‌,ജൂലൈ 29: രാജ്യത്തു നിന്നും യാചകരെ തുരത്താനുള്ള ക്യാമ്പെയ്‌ന്‍ ജുലൈ 25ന്‌ തുടങ്ങി. യാചകരെ രാജ്യത്തെത്തിക്കുന്ന ടൂറിസ്‌റ്റ്‌ കമ്പനികളെ കേന്ദ്രീകരിച്ചായിരിക്കും ഇത്തവണത്തെ ക്യാമ്പെയ്‌ന്‍.

`തെരുവു യാചകരെ തുരത്തുക` എന്നതാണ്‌ ഈ ക്യാമ്പെയ്‌ന്റെ മുദ്രാവാക്യം. ചെറിയ പെരുന്നാള്‍ അവധിക്കാലം കഴിയുന്നത്‌ വരെ ഈ ക്യാമ്പെയ്‌ന്‍ തുടരുന്നതായിരിക്കും. റമദാന്‍, ഈദുല്‍ ഫിത്വര്‍ പോലുള്ള മതപരമായി പ്രാധാന്യം കൂടുതല്‍ ഉള്ള സമയങ്ങളില്‍ യാചകരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ്‌ ഉണ്ടാകുന്നത്‌ കാരണം ആണിത്‌.

തെരുവില്‍ പ്രത്യക്ഷപ്പെടുന്ന യാചകരെ ഇല്ലാതാക്കുക എന്നതില്‍ ഉപരിയായി ഇവരെ സഹായിക്കുന്ന ടൂറിസ്റ്റ്‌ കമ്പനികളെ ലാക്കാക്കിയാണ്‌ ഈ ക്യാമ്പെയ്‌ന്‍ നടത്തുന്നത്‌. ദുബയ്‌ പൊലീസ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.

രാജ്യത്ത്‌ 2006ല്‍ 1.232 തെരുവു യാചകര്‍ ഉണ്ടായിരുന്നു. എന്നാലിത്‌ 2007ല്‍ 987 ആയും 2008ല്‍ 578 ആയും കുറയ്‌ക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞു. എന്നാല്‍ 2011ല്‍ ഇത്‌ 618 ആയി ഉയരുകയുണ്ടായി.

യാചകര്‍ രാജ്യത്തിന്റെ യശസ്സിന്‌ കോട്ടം ഉണ്ടാക്കുന്നുണ്ട്‌ എന്ന നിരീക്ഷണത്തില്‍ നിന്നാണ്‌ ഇങ്ങനെയൊരു ക്യാമ്പെയ്‌ന്‌ തുടക്കം കുറിക്കുന്നത്‌. അതുപോലെ ഇതു രാജ്യത്തിന്റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കും എന്നൊരു നിരീക്ഷണവും ശക്തമായുണ്ട്‌


Other stories from this section