27-May-2013

മെഡിക്കല്‍ പരിശോധന ഒരു ട്രാപ്പ്: ഉര്‍വ്വശി

മെഡിക്കല്‍ പരിശോധന ഒരു ട്രാപ്പ്: ഉര്‍വ്വശി
ജൂലൈ 10, 2012: കോടതിയില്‍ മദ്യപിച്ചെത്തി എന്ന ആരോപണം ഉയര്‍ന്നിട്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാവാന്‍ നടി ഉര്‍വ്വശി തയ്യാറായിരുന്നില്ല. ഇതെ ചുറ്റി പറ്റിയും പല കഥകളും പ്രചരിച്ചു. എന്നാല്‍ മെഡിക്കല്‍ പരിശോധന ഒരു ട്രാപ്പ് ആണെന്ന് അറിയാമായിരുന്നതു കൊണ്ടു തന്നെയാണ് താന്‍ അതിന് നിന്നു കൊടുക്കാതിരുന്നതെന്ന് നടി പറയുന്നു.

രണ്ടു വര്‍ഷം മുന്‍പും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായി. അന്നും താന്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എതിര്‍ഭാഗം വക്കീല്‍ വാദിച്ചത്. തുടര്‍ന്ന് എന്നെ മെഡിക്കല്‍ കോളേജില്‍ അയച്ച് പരിശോധിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശോധനയായിരുന്നു നടത്തിയത്.

മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയ്്ക്ക് പുറമേ മാനസിക രോഗ വിദഗ്ധനെ കൊണ്ടും പരിശോധിപ്പിച്ചു. ഇത്തരത്തില്‍ വീണ്ടും അവരുടെ ട്രാപ്പില്‍ വീഴാന്‍ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് എതിര്‍വക്കീല്‍ ആവശ്യപ്പെട്ട ഉടനെ കോടതിയില്‍ നിന്ന് തിരിച്ചിറങ്ങി പോന്നതെന്ന് ഉര്‍വ്വശി.

കോടതിയില്‍ ഹാജരാവാനായി മദ്രാസില്‍ നിന്ന് പുലര്‍ച്ചെ 7.30ഓടെ കൊച്ചിയിലെത്തിയ താന്‍ പിന്നീട് കാറില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് നടി പറയുന്നു. രണ്ട് മാസം മുന്‍പാണ് തനിക്ക് വയറിന് ഓപ്പറേഷന്‍ കഴിഞ്ഞത്. കുഞ്ഞാറ്റയെ കൂട്ടി ഉടന്‍ മടങ്ങാമെന്ന ധാരണയിലാണ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി നടപടി വൈകിയതോടെ തനിക്ക് വയറുവേദന അനുഭവപ്പെട്ടു.

ഇത് വല്ലായ്മയ്ക്ക് ഇടയാക്കി. ഇതിനെ തുടര്‍ന്ന് എതിര്‍ഭാഗം വക്കീല്‍ താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. അത് ഒരു ട്രാപ്പായിരുന്നു. അതില്‍ പലരും വീണുവെന്നും നടി പറയുന്നു.


Other stories from this section