മലയാളി അസോസിയേഷന്‍ ഓഫ് ദി യു കെ (MAUK ), ശ്രീ നാരായണ ഗുരു മിഷന്‍ ( SNGM ), കേരള കാതോലിക അസോസിയേഷന്‍ ( KCA )
എന്നീ വലിയ മൂന്നു അസോസിയേഷന്‍കളുടെ നേതൃത്തത്തില്‍ ഈസ്റ്റ് ഹാമില്‍ ഒളിമ്പിക് മേള 2012 സംഗടിപ്പിക്കുന്നു.
ജൂലൈ 15 ഞായര്‍ ഉച്ചക്ക് 12 :30 മുതല്‍ വൈകിട്ട് 06 : 30 വരെ ഈസ്റ്റ് ഹാം നാപിയെര്‍ റോഡിലുള്ള ഫ്ലാന്ടെര്സ് ഫീല്‍ഡ് കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച്
നടത്തപ്പെടുന്നു.
ലണ്ടന്‍ മലയാളികള്‍കിടയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ഇവെന്റ്റ് ആക്കി മാറ്റുവാനുള്ള കഠിന ശ്രെമത്തിലാണ് ഇതിന്റെ അണിയറക്കാര്‍.
അത് കൊണ്ട് തന്നെ ഈ ഒളിമ്പിക് മേളയുടെ നടത്തിപ്പ് മുഴുവനായും ഈ സംഘടനകളിലെ യുവജെനങ്ങളെയാണ് ഏല്പിച്ചിരിക്കുന്നത്.
തങ്ങളെ ഏല്‍പിച്ച ദൌത്യം അത്യന്തം ഭംഗിയക്കുവാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞു എന്ന് അവര്‍ പറയുന്നു.
നിരവധി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പരിപാടികളാണ് ഒളിമ്പിക് മേളയില്‍ അണിനിരത്തിയിരിക്കുന്നത്. പാരമ്പര്യ നൃത്ത നിര്ത്യങ്ങളും, സിനിമാടിക് ഡാന്‍സ്,
ചെണ്ടമേളം, ഗാനമേള, ലൈവ് ഡി ജെ, ഫുട്ബോള്‍ ഡെമോ, കരാട്ടെ ഡെമോ, ബോക്സിംഗ് മെഷിന്‍, ഫുച്ചുര്‍ ടെല്ലെര്‍, നെയില്‍ ആര്‍ട്ട്, ഹെന്ന, സുംബ,
സല്‍സ, കേരള ആയുര്‍വേദ തിരുമ്മുകേന്ദ്രം തുടങ്ങി നിരവധി എന്റെര്ടെയിന്മേന്റ്റ് പരിപാടികളാണ് ഒളിമ്പിക് മേള 2012 ല്‍ ഏവരെയും കാത്തിരിക്കുന്നത്.
കേരള, ഇന്ത്യന്‍, ഇംഗ്ലീഷ്, കോണ്ടിനെന്റല്‍ ഫുട് സ്ടോള്‍ഉകളും തയ്യാറാക്കിയുട്ടുണ്ട്. പ്രവേശനം എല്ലാവര്ക്കും സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-